മുഖ്യമന്ത്രിയുടെ ഫോട്ടോസഹിതം പരസ്യബോർഡ് സ്ഥാപിക്കാന്‍ 15 കോടി!! 25 കോടി ചിലവിട്ട് സർക്കാരിൻ്റെ വാർഷികാഘോഷം നാളെ തുടങ്ങുന്നു

തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ, മൂന്നാം വിജയത്തിനുള്ള മുന്നൊരുക്കമാണ് സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം. ഒമ്പതാം വര്‍ഷവും മുഖ്യമന്ത്രി കസേരയില്‍ തുടരുന്ന പിണറായി വിജയൻ തന്നെത്തന്നെ ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക. ഇതിന് മാത്രം ചെലവ് 15 കോടിയിലേറെ വരും. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ക്ക് 3.3 കോടിരൂപയാണ് ചെലവ്. റെയില്‍വെ, കെഎസ്ആര്‍ടിസി എന്നിവ മുഖേന പരസ്യം നല്‍കാന്‍ ഒരു കോടി. ഇങ്ങനെ വാര്‍ഷികത്തിന്‍റെ പരസ്യങ്ങൾക്ക് മാത്രമായി ധനവകുപ്പ് അനുവദിച്ചിരിക്കുന്നത് 25.9 കോടിരൂപയാണ്.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്ന് കോടിയോളം രൂപയാണ് നീക്കിവയ്ക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സ്റ്റാളിനായി 1.65 കോടി രൂപയാണ് ചിലവ്. ജില്ലാതലത്തിൽ യോഗങ്ങള്‍ക്കായി 42 ലക്ഷവും സാസ്കാരിക പരിപാടികള്‍ക്കായി 2.10 കോടിരൂപയും ധനവകുപ്പ് വകയിരുത്തിയിട്ടുണ്ട്. സാമ്പത്തികധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണത്തെ നേരിടാൻ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയാണ് സർക്കാരിൻ്റെ പ്രതിരോധം. സംഘടനാ ശേഷിയും പ്രതിപക്ഷത്തെ തമ്മിലടിയും വഴി ഭരണവിരുദ്ധവികാരം മറികടന്ന് മൂന്നാം വട്ടവും ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
കാസർകോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് രാവിലെ പത്ത് മണിക്കാണ് ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം അടക്കമുള്ളവ പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടിയാണ് തുടര്‍ഭരണത്തിനുള്ള പ്രചാരണം. ജില്ലാതലത്തിൽ അടക്കം വിവിധ പരിപാടികളും മറ്റുമായി ഒരുമാസത്തിലേറെ ആഘോഷങ്ങൾ നീണ്ടുനില്‍ക്കും. സമാപന സമ്മേളനം മെയ് 23ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here