വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജഭീഷണികളില്‍ രണ്ടാമത് അറസ്റ്റ്; പിടിയിലായത് ഡല്‍ഹി സ്വദേശിയായ 25കാരൻ

വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ 25കാരൻ അറസ്റ്റിൽ. വ്യാജ ഭീഷണികളില്‍ രണ്ടാമത് അറസ്റ്റ് ആണിത്. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതിനിടയിലാണ് പതിനേഴുകാരന്‍ അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിന് രണ്ടു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശുഭം അറസ്റ്റിലായത്. ഇയാളുടെ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നതിനായി നടത്തിയ വ്യാജ ബോംബ് ഭീഷണിയാണെന്ന് യുവാവ് കുറ്റസമ്മതം നടത്തിയത്.

വിമാനങ്ങൾക്കു നേരെയുള്ള വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സോഷ്യല്‍ മീഡിയക്ക് കേന്ദ്രം കർശന നിർദേശം നൽകി. വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണന്നും തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികൃതരെ വിവരമറിയിക്കണമെന്നും ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top