16-ാം നമ്പർ പിൻവലിച്ചു; ശ്രീജേഷിന് ചരിത്ര ആദരവുമായി ഹോക്കി ഇന്ത്യ

രണ്ട് പതിറ്റാണ്ടുകളായി പതിനാറാം നമ്പർ ജേഴ്സിയിൽ ഇന്ത്യൻ ഹോക്കി ടീമിൻ്റ ഗോൾ വല കാത്ത ഇതിഹാസ താരം ശ്രീജേഷിന് ചരിത്ര ആദരവ് നല്‍കി ഹോക്കി ഇന്ത്യ. എക്കാലത്തെയും മികച്ച ഗോൾ കീപ്പർ ധരിച്ച പതിനാറാം നമ്പർ ജേഴ്സി ഇനി സീനിയർ ടീമിൽ ആർക്കും നൽകില്ല. ഇന്ത്യന്‍ ഹോക്കിയ്ക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം.

“ശ്രീജേഷ് ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി ചുമതല ഏൽക്കാൻ പോവുകയാണ്. സീനിയര്‍ ടീമില്‍ നിന്ന് ഞങ്ങള്‍ 16-ാം നമ്പര്‍ ജഴ്സി പിന്‍വലിക്കുന്നു. ജൂനിയര്‍ ടീമിന്റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയര്‍ ടീമില്‍ അദ്ദേഹം മറ്റൊരു പി.ആർ.ശ്രീജേഷിനെ രൂപപ്പെടുത്തും. ആ താരം 16-ാം നമ്പര്‍ ജേഴ്സി ധരിക്കും”- താരത്തിന്‍റെ വിടവാങ്ങല്‍ ചടങ്ങിൽ ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിംഗ് പറഞ്ഞു. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ സമ്മാനിച്ചു.

തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സ് വെങ്കലമെഡല്‍ നേടിയാണ് പി.ആര്‍.ശ്രീജേഷ് വിരമിച്ചത്. ടോക്യോ, പാരീസ് ഒളിമ്പിക്‌സുകളിൽ ഇന്ത്യ വെങ്കലം നേടിയതിൽ ശ്രീജേഷിൻ്റെ പ്രകടനം നിർണായകമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top