സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിനത്തിൽ വേതനത്തോട് കൂടിയ അവധി ഉറപ്പാക്കണം; തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി ലേബർ കമ്മിഷണർ

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 26ന് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ. വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധി നൽകണമെന്ന ലേബർ കമ്മീഷണറേറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉടമകൾക്ക് നിർദ്ദേശം നൽകിയത്.

വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഐ ടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മിഷണർ അറിയിച്ചു. അവധി അനുവദിക്കുന്നത് തൊഴിലിന് സാരമായ നഷ്ടമുണ്ടാക്കുമെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top