നാളെ ഓശാന ഞായര്‍, കുരുത്തോല തിരുനാളിനൊരുങ്ങി ദേവാലയങ്ങള്‍; വിശുദ്ധവാരത്തിന് തുടക്കമാകുന്നു, വലിയ നോമ്പിൻ്റെ അവസാന വാരത്തിലേക്ക് കടക്കാനൊരുങ്ങി ക്രൈസ്തവർ

ലാളിത്യത്തിൻ്റെ പ്രതീകമായി കഴുതപ്പുറത്തേറിവന്ന യേശുക്രിസ്തുവിനെ ഒലീവുചില്ലകളുമായി യഹൂദജനത വരവേറ്റതിൻ്റെ ഓർമ പുതുക്കി ക്രൈസ്തവർ നാളെ ഓശാന ഞായർ ആചരിക്കും. ഒലീവിലകൾക്ക് പകരം കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണമാണ് ദേവാലയങ്ങളിലെ നാളത്തെ പ്രധാന പരിപാടി. സഹനത്തിൻ്റെയും കുരിശുമരണത്തിൻ്റെയും ഓർമ്മ ആചരിക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കും ഇതോടെ തുടക്കമാകും.

വലിയ നോമ്പ് എന്നറിയപ്പെടുന്ന അമ്പതുദിന നോമ്പിൻ്റെ അവസാന വാരത്തിലേക്കാണ് ഈയാഴ്ച ക്രൈസ്തവ സമൂഹം കടക്കുന്നത്. വ്യാഴം പെസഹയും, തൊട്ടടുത്ത് ദുഖവെള്ളിയും, ഞായർ ഉയിർപ്പ് ദിനവുമായാണ് ആചരിക്കുന്നത്. പെസഹദിനത്തിൽ പള്ളികളിൽ കാലുകഴുകൽ ശുശ്രൂഷയും തിരുക്കർമ്മങ്ങളും നടക്കും. കുരിശുമരണത്തെ അനുസ്മരിപ്പിക്കുന്ന പീഡാനുഭവ പ്രദക്ഷിണമാണ് വെള്ളിയാഴ്ചയിലെ പ്രധാന തിരുക്കർമ്മം. ശനി അർധരാത്രിയോടെയാകും പള്ളികളിൽ ഉയിർപ്പ് ഞായർ ആചരണം നടക്കുക. ഇതോടെ വിശുദ്ധവാരത്തിനും വലിയ നോമ്പിനും സമാപനമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top