‘അതിഥി’കളിലെ അക്രമികൾ പെരുകുന്നു, പോക്സോ കേസുകൾ ഈ വർഷം മാത്രം 3226, കാര്യങ്ങൾ പിടിവിട്ടുപോകുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ അന്യസംസ്ഥാനത്തൊഴിലാളികൾ പ്രതികളായ 32,000 ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന ആഭ്യന്തര വകുപ്പ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ, മോഷണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ പ്രതികളായത്. 161 കൊലപാതകക്കേസുകൾക്കുപുറമെ കുട്ടികൾക്കെതിരായ കേസുകളിലാണ് അപകടകരമായ വർധനവ് കാണിക്കുന്നത്. 2021-ൽ 4,536, 2022-ൽ 5,315, 2023 ജൂലൈ 31 വരെ 3,226 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2016 മുതൽ 23 ഓഗസ്റ്റ് വരെ 6,794 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് കാരണം 2020-ൽ കുറ്റകൃത്യങ്ങളിൽ വലിയ തോതിലുള്ള കുറവുണ്ടായിട്ടുണ്ട്. അതിഥിത്തൊഴിലാളികളെക്കുറിച്ച് സർക്കാരിന്റെ പക്കൽ കൃത്യമായ യാതൊരു വിവരങ്ങളുമില്ല. അതിഥി പോർട്ടലിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ മിക്കതും അപൂർണ്ണവും അവ്യക്തവുമാണ്. വിവരശേഖരണത്തിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് തൊഴിൽ മന്ത്രി കഴിഞ്ഞ ആഴ്ചയിലും നിയമസഭയിൽ പറഞ്ഞത്. സ്വന്തം നാട്ടിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം കേരളത്തിൽവന്നു ഒളിവിൽ താമസിക്കുന്ന നിരവധിപേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തീവ്രവാദ സംഘടനയിൽപ്പെട്ടവരെയും മാവോയിസ്റ്റുകളെയും അയൽ സംസ്ഥാനങ്ങളിലെ പോലീസുവന്ന് അറസ്റ്റ് ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here