വിളര്‍ച്ച ഒഴിവാക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി…
മനുഷ്യ ശരീരത്തില്‍ എല്ലായിടത്തേക്കും ഓക്സിജൻ എത്തിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍ നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. സാധാരണ സ്ത്രീകളിലും കുട്ടികളിലുമാണ് വിളർച്ച കൂടുതലായി കണ്ടുവരുന്നത്.
ക്ഷീണമാണ് വിളര്‍ച്ചയുണ്ടാക്കുന്ന പ്രധാന ആരോഗ്യ പ്രശ്നം. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്നതിന്റെ കാരണം പോഷകാഹാരത്തിന്റെ കുറവാണ്. വിളർച്ച പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങൾ ഇതാ..
നെല്ലിക്ക
ഒരുപാട് ഔഷധമൂല്യമുള്ള ഒരു വിഭവമാണ് നെല്ലിക്ക. നെല്ലിക്കയിലുള്ള വൈറ്റമിൻ-സി, ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ അയേണ്‍ വലിച്ചെടുക്കുന്നതിന് സഹായിക്കുന്നു. ഇത് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും. വിളര്‍ച്ചയുള്ളവര്‍ പതിവായി തന്നെ നെല്ലിക്ക കഴിക്കുന്നത് വലിയ മാറ്റം നല്‍കും.
ബീറ്റ്റൂട്ട്
അയേണിന്‍റെ വളരെ മികച്ചൊരു സ്രോതസാണ് ബീറ്റ്റൂട്ട്. അതിനാല്‍ തന്നെ ഹീമോഗ്ലോബിൻ വര്‍ധിപ്പിക്കാൻ ഭക്ഷണത്തില്‍ ഇതിലും നല്ല മാര്‍ഗങ്ങളില്ല എന്നുതന്നെ പറയാം. ഹീമോഗ്ലോബിൻ വര്‍ധിപ്പിക്കാൻ മാത്രമല്ല- ഹൃദയാരോഗ്യത്തിനും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ബീറ്റ്റൂട്ട് സഹായകമാണ്.
ഈന്തപ്പഴം
ഈന്തപ്പഴമാണ് രക്തത്തിലെ ഹീമോഗ്ലോബിൻ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതും അയേണിന്‍റെ ഏറ്റവും നല്ല സ്രോതസാണ്. ഈന്തപ്പഴവും വിളര്‍ച്ചയുള്ളവര്‍ പതിവായി തന്നെ കഴിക്കാൻ ശ്രമിക്കണം. ഉന്മേഷം ലഭിക്കാനും ഇത് ഏറെ സഹായിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here