ഒരുമാസം യൂബർടാക്സിക്ക് ചെലവിട്ടത് 16,000 രൂപ; മാസവാടകയുടെ പകുതിയെന്ന് ബെംഗ്ലൂരു യുവതി

മെട്രോ നഗരമായ ബെംഗളൂരുവിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ജാമിൽ കുടുങ്ങി കിടക്കേണ്ടി വരുന്നതിന്റെ ദുരവസ്ഥയും പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പലരും പോസ്റ്റ് പങ്കുവയ്ക്കാറുണ്ട്. അതിനാൽതന്നെ, നഗരവാസികൾ പലപ്പോഴും ഒല, യൂബർ പോലുള്ള പ്രൈവറ്റ് കാബുകളെയാണ് യാത്രകൾക്കായി ആശ്രയിക്കാറുള്ളത്. മാസവാടകയുടെ പകുതിയിലധികം യൂബർ യാത്രയ്ക്കായി നൽകേണ്ടി വന്നതിനെക്കുറിച്ച് അടുത്തിടെ ഒരു യുവതി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.
വൻഷിത എന്ന യുവതിയാണ് എക്സിലൂടെ തന്റെ അനുഭവം വിവരിച്ചത്. ഒരു മാസത്തെ യാത്രാ ചെലവ് ട്രാക്ക് ചെയ്യാനും കണക്കാക്കാനും ക്രെഡ് ആപ്പിൽ നിന്നുള്ള ഒരു ഫീച്ചറാണ് വൻഷിത ഉപയോഗിച്ചത്. യാത്രാ ചെലവ് കണ്ടപ്പോൾ വൻഷിത ശരിക്കും ഞെട്ടിപ്പോയി. ജൂലൈ 1 മുതൽ 25 വരെ 74 യൂബർ ട്രിപ്പുകൾക്കായി 16,000 ലധികം രൂപയാണ് അവൾ ചെലവിട്ടത്. തന്റെ യൂബർ ചെലവുകൾ വാടക തുകയുടെ പകുതിയിലധികമാണെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞ വൻഷിത യൂബർ ഇടപാടുകളുടെ സ്ക്രീൻഷോട്ടും ഷെയർ ചെയ്തിട്ടുണ്ട്.
വൻഷിതയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. യാത്രാ ചെലവ് കുറയ്ക്കാൻ ബദൽ മാർഗം തേടാനാണ് പലരും നിർദേശിച്ചിരിക്കുന്നത്. ഇതിലും ഭേദം സ്വന്തമായൊരു ടുവീലറോ കാറോ വാങ്ങുന്നതാണ് നല്ലതെന്നായിരുന്നു ഒരാളുടെ കമന്റ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here