സത്യസന്ധമായ എഴുത്ത് ഏകാധിപത്യത്തിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിയമസഭ പുസ്തകോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിന്റെയും കേരളീയരുടേയും സാംസ്‌കാരിക സമ്പന്നതയുടെ ദൃഷ്ടാന്തമായി നിയമസഭ പുസ്തകോത്സവം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ ഏഴുവരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെറിയ വൃത്തത്തിൽ കഴിഞ്ഞിരുന്ന മനുഷ്യർക്കു പുസ്തകങ്ങളിലൂടെ പുതിയ ലോകം തുറന്നുകിട്ടുകയാണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച നാടിനെ, വികസിതരാജ്യങ്ങളോടു കിടപിടിക്കുംവിധം വളർത്തിക്കൊണ്ടുവരുന്നതിൽ വായനയ്ക്കു പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യസന്ധമായ ഏതൊരു എഴുത്തും ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരായിരിക്കും. അവയിൽ സാഹോദര്യത്തിന്റെയും മാനവികതയുടേയും മൂല്യങ്ങൾ അടങ്ങിയിട്ടുണ്ടാകും. അത്തരം എഴുത്തിനേയും വായനയേയും ഭയപ്പെടുന്നവരാണ് ഏകാധിപതികൾ. യുദ്ധങ്ങളും വംശീയ കലാപങ്ങളുംകൊണ്ടു കലുഷിതമായ ഇന്നത്തെ ലോകസാഹചര്യത്തിലും നല്ല പുസ്തകങ്ങൾ ധാരാളമായി ഇറങ്ങുന്നതു സന്തോഷകമരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ നിയമസഭാ അവാർഡ് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കു മുഖ്യമന്ത്രി സമ്മാനിച്ചു. എം.ടിക്കു വേണ്ടി സതീഷ് കുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. നിയമസഭാ പുരസ്‌കാരം എം.ടിയുടെ കൈകളിലെത്തുന്നതിൽ ഔചിത്യഭംഗിയുണ്ടെന്നും മലയാളം സാഹിത്യ ലോകത്തിനു നൽകിയ അപൂർവ പ്രതിഭകളിൽ ഒരാളാണ് എംടിയെന്നും പുരസ്‌കാരം സമർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top