ബോബി ചെമ്മണ്ണൂരിന് എതിരെയുള്ള ഹണി റോസിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം; വ്യവസായിയെ വിളിപ്പിച്ചേക്കും
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. സെൻട്രൽ എസിപി മേൽനോട്ട ചുമതല വഹിക്കും.
സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കും. ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിച്ചേക്കും. പോലീസ് ഇത് പരിശോധിക്കുന്നുണ്ട്.
ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ അധിക്ഷേപം ആയതിനാല്‍ ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്നലെ പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.
തനിക്ക് നേരിട്ട അപമാനം തുറന്നുപറഞ്ഞ നടി ഹണി റോസിനെതിരെ തുടരെ സൈബർ ആക്രമണം വന്നിരുന്നു. തന്നെ ഒരാൾ പലവേദികളിലും തുടർച്ചയായി അപമാനിച്ചുവെന്ന് പറഞ്ഞാണ് നടി രംഗത്തുവന്നത്. കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന നിഗമനത്തിലാണ് ഉടനടി പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്. നേരിട്ടും മാധ്യമങ്ങൾ വഴിയും നിരന്തരം അപമാനിക്കുന്ന ഒരാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് നടി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
Also Read: പരാതി നൽകി ഹണി റോസ്; മുപ്പതോളം പേർക്കെതിരെ കേസെടുക്കാൻ എറണാകുളം സെൻട്രൽ പോലീസ്
“പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമായി ഞാൻ പോകുന്ന മറ്റ് പരിപാടികളിൽ എത്തി അവിടെയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നു”. ഇതായിരുന്നു ചുരുക്കം. ഇതിൻ്റെ കമൻ്റുകളിലൂടെയും മറ്റും അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ആണ് ആദ്യം പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here