ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരുന്നു; ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും
നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്ന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്.
രൂക്ഷമായ വാദ പ്രതിവാദമാണ് ഇന്നലെ ജാമ്യഹര്‍ജിയുടെ വാദത്തിനിടെ കോടതിയിൽ നടന്നത്. ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചു. എന്നാല്‍ പ്രതി ചെയ്തത് ഗുരുതരമായ കുറ്റം ആണെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി അംഗീകരിച്ചത്.
Also Read: വിധി കേട്ട് ബോചെ തളര്‍ന്നിരുന്നു; കോടതിയില്‍ നാടകീയ രംഗങ്ങള്‍
റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാനാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. വയനാട് റിസോര്‍ട്ടില്‍ നിന്നും ഇന്നലെ നാടകീയമായി കസ്റ്റഡിയില്‍ എടുത്ത ബോചെയെ കൊച്ചിയില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; ഹണി റോസിന്റെ പരാതിയില്‍ ബോചെ റിമാന്‍ഡിലേക്ക്
ഉച്ചയ്ക്ക് 12 മണിയോടെ കോടതിയിൽ ഹാജരാക്കി. ഹണി റോസിന്‍റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുണ്ട് എന്നാണ് റിമാൻഡ് റിപ്പോർട്ടിലുളളത്. ലൈംഗികാതിക്രമം ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്തത്. സമ്മതമില്ലാതെ കടന്നുപിടിച്ചു. ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് റിമാന്‍ഡ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here