ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; ഹണി റോസിന്റെ പരാതിയില്‍ ബോചെ റിമാന്‍ഡിലേക്ക്

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി ജെഎഫ്എംസി കോടതിയാണ് ജാമ്യം തള്ളിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യം തള്ളിയത്.

രണ്ടുദിവസം മുമ്പ് വീണ നട്ടെല്ലിന് പരിക്കുണ്ടെന്നും പ്രതിഭാഗം അറിയിച്ചിരുന്നു. ജാമ്യ ഹര്‍ജിയെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. ഗൗരവമേറിയ കുറ്റമാണ് പ്രതി ചെയ്തത്. മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാവുംവരെ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആരോപണം വ്യാജമാണെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചത്.

Also Read: ഹണി റോസിനോട്‌ അനുകമ്പ; മഞ്ജുഷയോട് ക്രൂരമായ അവഗണനയും; ചര്‍ച്ചയായി പിണറായിയുടെ ഇരട്ട നീതി

ഹണി റോസിന്റെ പരാതി എന്തുകൊണ്ട് വൈകിയെന്ന് പോലീസ് അന്വേഷിച്ചില്ല. പരാതി കിട്ടിയ ഉടന്‍ തന്നെ പോലീസ് വയനാട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തു. ബോബി അശ്ലീല പരാമര്‍ശം നടത്തിയില്ലെന്നും കുന്തിദേവി പരാമര്‍ശം അശ്ലീലമല്ലെന്നും പ്രതിഭാഗം വാദിച്ചു.

Also Read: ബോച്ചെക്കായി ഹാജരാവുക സാക്ഷാല്‍ രാമന്‍പിള്ള; ജാമ്യ ഹര്‍ജിയില്‍ വാദം തീപാറും; മുന്‍കൂട്ടി കണ്ട് പരമാവധി തെളിവ് ശേഖരിക്കാന്‍ പോലീസ്

ന​ടി ഹ​ണി റോസ് നല്‍കിയ ലൈം​ഗി​കാ​ധി​ക്ഷേ​പ പരാതിയെ തുടര്‍ന്ന് ഇന്നലെയാണ് ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ അറസ്റ്റിലായത്. വയനാട് പോയി രാവിലെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ഇ​ന്നലെ കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ച ശേഷമാണ് ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top