അര്‍ധരാത്രിയും പുലര്‍ച്ചെയും വൈദ്യപരിശോധന; വലഞ്ഞ് ബോബി ചെമ്മണ്ണൂര്‍; ഇന്ന് കോടതിയിൽ ഹാജരാക്കും
നടി ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഹാജരാക്കുക.
ഇന്നലെ രാത്രി വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് താമസിപ്പിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.
ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം.
ഇന്നലെ രാവിലെയാണ് തീര്‍ത്തും നാടകീയമായാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here