കരുത്തുറ്റ വേഷത്തില്‍ ഹണി റോസ്; ആനന്ദിനി ബാല സംവിധാനം ചെയ്ത ‘റേച്ചല്‍’ ടീസര്‍ റിലീസ് ചെയ്തു; ചിത്രം എത്തുന്നത് അഞ്ച് ഭാഷകളില്‍

മലയാളികളുടെ പ്രിയതാരം ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് റേച്ചല്‍. ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായിക ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. അഭിനയരംഗത്തെ തന്റെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചല്‍ എന്ന് ടീസറിലൂടെ തന്നെ ഹണി റോസ് തെളിയിക്കുന്നുണ്ട്.

കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെതാണ് കഥ. എബ്രിഡ് ഷൈനും രാഹുല്‍ മണപ്പാട്ടും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണല്‍ അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍, റേച്ചലിന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇഷാന്‍ ഛബ്രയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top