രാഹുല്‍ ഈശ്വര്‍ എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; ഞെട്ടിച്ച് ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി ഹണി റോസ്. തനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച് സൈബര്‍ ബുള്ളിയിങ്ങിന് ഇട്ടുകൊടുക്കുകയും ആത്മഹത്യയിലേക്ക് തളളിയിടാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഈശ്വര്‍ എന്നാണ് ഹണി റോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്.

ഓര്‍ഗനൈസ്ഡ് ക്രൈമാണ് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. താന്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതുകാരണമാണ് പല സ്ത്രീകളും പരാതിയുമായി മുന്നോട്ടു വരാത്തത്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിലെ പരാതിക്കാരിയായിട്ടും കടുത്ത മാനസികവ്യഥയിലേക്ക് തള്ളിയിടുകയാണ്. ബോബി ചെമ്മണ്ണൂരും രാഹുല്‍ ഈശ്വറും പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ ആക്രമിക്കുയാണ്ണെ എ ന്നും ഹണി ആരോപിച്ചു.

തൊഴില്‍ നിഷേധിക്കുമെന്നും അപായപ്പെടുത്തുമെന്നും സന്ദേശം ധാരളം ലഭിക്കുന്നുണ്ട്. അശ്ലീല സന്ദേശങ്ങളും ധാരളം എത്തുന്നുണ്ട്. മൗലികമായ അവകാശം പോലും നിഷേധിച്ചുളള നടപടികളാണ് ഉണ്ടാകുന്നത്. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല. അതിനാല്‍ നിയമനടപടിയിലേക്ക് പോകുന്നു. രാഹുല്‍ ഈശ്വറിന് മാപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹണി പോസ്റ്റ് അവസാനിപ്പിക്കുന്നത്. നടി എറണാകുളം നോര്‍ത്ത് പോലീസില്‍ ഉടന്‍ പരാതി നല്‍കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top