പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി; മുന്‍കൂര്‍ജാമ്യം വേണം; വികെ പ്രകാശ് ഹൈക്കോടതിയില്‍

ലൈംഗികാരോപണം ഉന്നയിച്ച യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്ന് ആരോപിച്ചാണ് സംവിധായകന്‍ വികെ പ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വികെ പ്രകാശ് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2022ല്‍ ഇപ്പോള്‍ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ നീക്കങ്ങളും തട്ടിപ്പിനായുള്ളതാണെന്ന് സംശയിക്കാമെന്നാണ് വികെ പ്രകാശിന്റെ വാദം. യുവതിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ തന്നെ സംവിധായകന്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. മലയാള സിനിമയിലെ പീഡനങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ ആദ്യമായാണ് ഒരു ആരോപണവിധേയന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

തന്റെ കഥ സിനിമയാക്കാം എന്ന് വാഗ്ദാനം ചെയ്ത് വികെ പ്രകാശ് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവകഥാകാരി ആരോപിച്ചത്. കൊല്ലത്തെ സ്വകാര്യ ഹോട്ടലിലാണ് അതിക്രമം നടന്നത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ സംവിധായകന്‍ പണം വാഗ്ദാനം ചെയ്തു. പതിനായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top