ഹണിട്രാപ്പ് ഒരുക്കി മധ്യവയസ്കനില്‍ നിന്നും കവര്‍ന്നത് 30000 രൂപ; പിടിയിലായത് ആണ്‍കുട്ടികളുടെ സംഘം
മധ്യവയസ്കനെ ഹണിട്രാപ്പില്‍ കുരുക്കാന്‍ ഒരുങ്ങിയ ആണ്‍കുട്ടികളുടെ സംഘം പിടിയിലായി. മലപ്പുറം അരീക്കോടാണ് സംഭവം. ഒരു പത്തൊൻപതുകാരനും രണ്ടു പതിനെട്ടുകാരും പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.
വാട്സ്ആപ്പിലൂടെയാണ് ഇവര്‍ ഇയാളെ വലയില്‍ കുരുക്കിയത്. പതിനഞ്ചുകാരനാണ് മധ്യവയ്സകനെ അരീക്കോട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചത്. സ്ഥലത്ത് എത്തിയപ്പോള്‍ ആണ്‍കുട്ടികളുടെ സംഘം ഇയാളെ മര്‍ദിച്ചു. പോക്സോ കേസിലാക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഫോണ്‍ കൈവശമാക്കി രണ്ട് തവണയായി ഗൂഗിള്‍പേ വഴി 30000 രൂപ അടിച്ചുമാറ്റി. ബാക്കി ഒരു ലക്ഷം കൂടി നല്‍കാന്‍ ആവശ്യപ്പെട്ടു.
പണം കവര്‍ന്ന ശേഷം ആണ്‍കുട്ടികളുടെ സംഘം കാര്‍ വാടകയ്ക്ക് എടുത്ത് കൊടൈക്കനാലില്‍ ഉല്ലാസയാത്ര പോയി. തിരിച്ചെത്തിയശേഷം ബാക്കി തുക ആവശ്യപ്പെട്ടു. ഭാര്യയുടെ ആഭരണം പണയംവച്ച് പണം നല്‍കാന്‍ ഇയാള്‍ ഒരുങ്ങിയതോടെയാണ് വിവരം അറിഞ്ഞെത്തി പോലീസ് സംഘത്തെ കുടുക്കിയത്. ഇയാളുടെ പരാതിയിലാണ് ആണ്‍കുട്ടികള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കുട്ടികളെ പോലീസ് കോടതിയില്‍ ഹാജരാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here