പ്രസവശേഷം റൂമിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ലിഫ്റ്റ്‌ തകര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം; ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു

യുപി മീററ്റിലെ ക്യാപിറ്റല്‍ ആശുപത്രിയില്‍ ലിഫ്റ്റ്‌ തകര്‍ന്നു യുവതി മരിച്ചു. പ്രസവശേഷം റൂമിലേക്ക് മാറ്റാനാണ് ലിഫ്റ്റില്‍ കയറ്റിയത്. കേബിള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ലിഫ്റ്റ്‌ താഴേക്ക് പതിക്കുകയായിരുന്നു. കരിഷ്മയ്ക്ക് തലയ്ക്കും കഴുത്തിനും ഗുരുതര പരുക്കേറ്റിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നവജാത ശിശുവും യുവതിക്ക് ഒപ്പമുണ്ടായിരുന്നവരും ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍ യുവതിക്കും ആശുപത്രി ജീവനക്കാര്‍ക്കും പരുക്ക് പറ്റിയിരുന്നു. ലിഫ്റ്റ്‌ തകര്‍ന്ന് പരുക്കേറ്റിട്ടും യുവതിക്ക് ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു.

പ്രസവശേഷം താഴത്തെ റൂമിലേക്ക് യുവതിയെ മാറ്റാനാണ് ലിഫ്റ്റില്‍ കയറ്റിയത്. എന്നാല്‍ ലിഫ്റ്റിന്റെ കേബിളുകള്‍ തകരുകയും നേരെ താഴോട്ട് പതിക്കുകയുമായിരുന്നു. യുവതിക്ക് ഒപ്പം രണ്ട് ആശുപത്രി ജീവനക്കാര്‍ കൂടിയുണ്ടായിരുന്നു. അപകടം നടന്ന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ലിഫ്റ്റില്‍ ഉള്ളവരെ പുറത്ത് എടുക്കാന്‍ കഴിഞ്ഞത്.

ആശുപത്രി ജീവനക്കാര്‍ സംഭവം നടന്ന ശേഷം ഓടിപ്പോയെന്നും അതാണ്‌ ഇവരെ രക്ഷിക്കാന്‍ സമയം എടുത്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top