വാഷ്ബേസിനില്‍ മൂത്രമൊഴിച്ചു; തടഞ്ഞ ജീവനക്കാര്‍ക്ക് യുവാക്കളുടെ മര്‍ദനം; ഹോട്ടലും തകര്‍ത്തു
August 6, 2024 5:45 PM

കോഴിക്കോട് കുമാരസാമിയില്‍ ഹോട്ടല്‍ യുവാക്കള്‍ അടിച്ചുതകര്‍ത്തു. ഹോട്ടലിലെ വാഷ്ബേസിനില്‍ മൂത്രമൊഴിക്കുന്നത് ജീവനക്കാര്‍ തടഞ്ഞതോടെ യുവാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25), കടലൂര്‍ സ്വദേശി എന്നിവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ രണ്ടുപേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. മുഖം കഴുകാനായി എത്തിയപ്പോള്‍ ഒരാള്‍ വാഷ്ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു. ഇതോടെ പ്രതികള്‍ ജീവനക്കാര്‍ക്ക് എതിരെ തിരിഞ്ഞു. ജീവനക്കാരെ മര്‍ദിച്ചു. ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here