‘പേരില്ലൂർ പ്രീമിയർ ലീഗ്’ ഹോട്ട്സ്റ്റാർ മൂന്നാമത്തെ വെബ് സീരീസുമായി എത്തുന്നു
പ്രേക്ഷകശ്രദ്ധ നേടിയ കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നീ സീരിയസുകൾക്ക് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്‌റ്റാർ മൂന്നാമത്തെ വെബ് സീരീസുമായി എത്തുന്നു.
പേരില്ലൂർ പ്രീമിയർ ലീഗ് എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹോട്ട്സ്റ്റാർ പുറത്തുവിട്ടു.
പേരില്ലൂർ എന്ന ഗ്രാമത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖിലാ വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങി നിരവധി ജനപ്രിയ താരങ്ങൾ സീരിസിൽ അണിനിരക്കുന്നു.
ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മാണം. പ്രവീൺ ചന്ദ്രനാണ് സംവിധാനം. രചന നിർവഹിചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും, അനൂപ് വി ശൈലജയും അമീലും ചേർന്നാണ് ഛായാഗ്രഹണം. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
കുഞ്ഞിരാമായണം, പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം ദീപു പ്രദീപ് കഥയെഴുത്തുന്ന ആദ്യത്തെ വെബ് സീരീസാണ് പേരില്ലൂർ പ്രീമിയർ ലീഗ്. വിപിൻ ദാസ് സംവിധാനത്തിലൊരുങ്ങുന്ന’ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here