അര്‍ധരാത്രി വീട്ടില്‍ക്കയറി അക്രമം; ബൈക്കുകളും കാറുകളും തല്ലിത്തകര്‍ത്തു

പാലക്കാട് വീട്ടിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കോട്ടായി ജിഎല്‍പി സ്കൂളിന് മുന്നിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം ആക്രമണം നടത്തിയത്. ലോറിയും കാറുകളും ബൈക്കുകളുമൊക്കെ തകര്‍ത്തിട്ടുണ്ട്. വീട്ടിന്റെ വാതില്‍ തല്ലിത്തകര്‍ക്കാനും അക്രമി സംഘം ശ്രമിച്ചിരുന്നു.

അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് പിന്നില്‍ എന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top