വീട്ടുജോലിക്കാരിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത 75കാരന്‍ കീഴടങ്ങി; ഹോര്‍ട്ടികോപ്പ് മുന്‍ എംഡി ശിവപ്രസാദ് ഒളിവില്‍ കഴിഞ്ഞത് 27 ദിവസം
വീട്ടുജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിപ്പിച്ച ഹോര്‍ട്ടികോപ്പ് മുന്‍ എംഡി ശിവപ്രസാദ് കീഴടങ്ങി. സൗത്ത് എസിപി ഓഫീസിലാണ് കീഴടങ്ങിയത്. 27 ദിവസം ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.
പ്രതിയുടെ വീട്ടില്‍ ജോലിക്കു നിന്ന 22 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. ശീതള പാനീയത്തില്‍ മദ്യം നല്‍കി മയക്കിയ ശേഷമാണ് പീഡിപ്പിച്ചത്. ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതി ഇരായായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കീഴടങ്ങിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 75കാരനായ പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ഹോര്‍ട്ടികോര്‍പ്പ്, ഫിഷറീസ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംഡി അടക്കം നിരവധി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. പ്രതിയെ അറസ്റ്റ് ചെയ്യാത്തിന് പിന്നില്‍ ഈ സ്വാധീനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here