വാടക വീട് ഒഴിഞ്ഞ് കൊടുക്കുന്നില്ല; വൃദ്ധ ദമ്പതികള്‍ വീടിന് മുന്നില്‍ സമരത്തില്‍

വാടകയ്ക്ക് എടുത്ത വീട് ഒഴിഞ്ഞ് കൊടുക്കാത്തതിന്റെ പേരില്‍ സമരവുമായി വീട്ടുടമസ്ഥരായ വൃദ്ധ ദമ്പതികള്‍. കൊച്ചി അയ്യപ്പന്‍കാവിലാണ് പ്രതിഷേധം. അഭിഭാഷകന്‍ വീട് ഒഴിയാത്തിനെ തുടര്‍ന്ന് തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് എണ്‍പത്തിനാലുകാരനായ അശോകന്‍ സമരവുമായി രംഗത്തിറങ്ങിയത്. രണ്ട് വര്‍ഷമായി വാടകക്കാരന്‍ വാടക തരുന്നില്ലെന്നാണ് ഉടമയുടെ പരാതി. പ്രായാധിക്യം കാരണം വലിയ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് നാട്ടുകാരെ കൂട്ടി സമരത്തിന് ഇറങ്ങിയത്. ഭാര്യ അള്‍ഷിമേഴ്സ് രോഗിയുമാണ്. – അശോകന്‍ പറയുന്നു.
“വാടകക്കാരന്‍ ഒഴിഞ്ഞേ മതിയാകൂ. വാടക ചോദിച്ചപ്പോള്‍ തന്നെ തല്ലി താഴെയിട്ടു. വീട് ഒഴിയുകയോ വാടക നല്‍കുകയോ ചെയ്യുന്നില്ല. എനിക്ക് മറ്റു വരുമാനമാര്‍ഗമില്ല.” – അശോകന്‍ പറഞ്ഞു.
എന്നാല്‍ വീട്ടുടമയുടെ ആരോപണങ്ങള്‍ നിഷേധിച്ചാണ് അഭിഭാഷകന്‍ പ്രതികരിച്ചത്. വാടക കൊടുക്കുന്നുണ്ട്. വാടക കൊടുത്തിട്ടില്ലെങ്കില്‍ നോട്ടീസ് അയക്കാമല്ലോ എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ വാടക നല്‍കിയില്ലെന്ന ആരോപണത്തില്‍ ഉടമ ഉറച്ചുനിന്നു. ഉടമയുടെ കഷ്ടസ്ഥിതി കണ്ടിട്ടാണ് സമരത്തിന് ഒപ്പം കൂടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്തായാലും ഉടമയും നാട്ടുകാരും വീടിനു മുന്നില്‍ സമരം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here