ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഭാര്യക്ക് നല്‍കേണ്ടി വരും; വീട്ടമ്മമാരെ തുണച്ച് സുപ്രീം കോടതി

ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഇനി ഭാര്യയുടെ കൈകളില്‍ എത്തുമോ? ജീവനാംശവുമായി ബന്ധപ്പെട്ട വിധിയിലാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. ഭര്‍ത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളില്‍ ഭാര്യയ്ക്കും പങ്കാളിത്തം വേണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ജോയിന്റ് അക്കൗണ്ട് വഴിയോ എടിഎം കാര്‍ഡ് വഴിയോ അത് ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു.

വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് ഭര്‍ത്താവ് സാമ്പത്തിക പിന്തുണ നല്‍കണം. വരുമാന സ്രോതസ്സുള്ള ഒരു സ്ത്രീയുടെ കാര്യത്തില്‍ അവര്‍ സാമ്പത്തികമായി സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ കുടുംബത്തേയും പൂര്‍ണമായി ആശ്രയിക്കാതിരിക്കുകയും ചെയ്യാം. എന്നാല്‍ ‘വീട്ടമ്മ’യെന്ന് വിശേഷിക്കപ്പെടുന്ന സ്ത്രീയുടെ അവസ്ഥയെന്താണ്. സ്വന്തമായി വരുമാനമാര്‍ഗ്ഗമില്ലാത്ത ഒരു വിവാഹിതയായ സ്ത്രീയുടെ സ്ഥാനം എന്താണ്? ഈ ചോദ്യങ്ങളാണ് കോടതി ഉയര്‍ത്തിയത്.

ചെലവുകള്‍ക്കായി വീട്ടമ്മമാരുടെ ഏതൊരു അഭ്യര്‍ഥനയും ഭര്‍ത്താവും അയാളുടെ കുടുംബവും നിരസിച്ചേക്കാം. സ്വതന്ത്രമായ സാമ്പത്തിക സ്രോതസ്സുകളില്ലാത്ത ഭാര്യ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും തങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുതയെ കുറിച്ച് ചില ഭര്‍ത്താക്കന്മാര്‍ ബോധവാന്മാരല്ലെന്നും കോടതി നിരീക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top