പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി; തള്ളിയത് കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ്
പൊന്നാനിയില്‍ വീട്ടമ്മയെ പോലീസ് പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
മലപ്പുറം മുന്‍ പോലീസ് മേധാവി സുജിത്ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി. വി.വി ബെന്നി, പൊന്നാനി ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ക്ക് എതിരെയാണ് പൊന്നാനി സ്വദേശിനി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്.
അന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ്. ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
വീട്ടമ്മയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന റിപ്പോർട്ട് ആണ് പോലീസ് ഹൈക്കോടതിയിൽ നൽകിയത്. എന്നാല്‍ ഇത് തള്ളിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്.
2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചു. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡിവൈഎസ്പിയും പീഡിപ്പിച്ചു. ഇരുവര്‍ക്കുമെതിരേ പരാതി നല്‍കിയപ്പോള്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയും പീഡിപ്പിച്ചു എന്നാണ് പരാതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here