‘ഇന്ത്യക്കാരൻ്റെ ജീവനെടുത്തത് വംശീയ വിദ്വേഷം’; കാനഡയിൽ വിദ്യാർത്ഥിയെ വിട്ടുജോലിക്കാരൻ അതിക്രൂരമായി കൊലപ്പെടുത്തി
കാനഡയിലെ ഒൻ്റാറിയോയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്നു. ലാംടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായ ഗുറാസിസ് സിംഗാണ് (22) മരിച്ചത്. പ്രതി ക്രോസ്‌ലി ഹണ്ടറിനെ സാർനിയ പോലീസ് അറസ്റ്റു ചെയ്തു.
ഗുറാസിസിൻ്റെ വീട്ടുജോലിക്കാരനാണ് പിടിയിലായ ഹണ്ടർ. അടുക്കളയിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നിലധികം തവണ ഗുർസാസിന് കുത്തേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തുമ്പോൾ വിദ്യാർത്ഥി മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Also Read: ‘കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ല’; ക്ഷേത്ര ആക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ
വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പിന്നിൽ അടുക്കളയിൽ ഉണ്ടായ തർക്കം മാത്രമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സാർനിയ പോലീസ് മേധാവി ഡെറക് ഡേവിസ് പറഞ്ഞു. വംശീയ വിദ്വേഷമാണ് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണം ഉടൻ വ്യക്തമാകുമെന്നും ഡെറക് ഡേവിസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here