വളര്‍ത്തുനായയുടെ നഖം കൊണ്ട വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചു
വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റത് കാര്യമായി എടുക്കാതിരുന്നതാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ ജയ്‌നി എന്ന വീട്ടമ്മ പേവിഷ ബാധയേറ്റുളള മരണത്തിന് കാരണമായത്. രണ്ടര മാസം മുന്‍പ് വളര്‍ത്തുനായ ജയ്‌നിയുടെ മകളെ കടിച്ചു. തടയാന്‍ ശ്രമിച്ച വീട്ടമ്മയുടെ കൈയ്യില്‍ നഖം കൊണ്ട് മുറിവേല്‍ക്കുകയും ചെയ്തു. കടിയേറ്റ മകള്‍ക്ക് വാക്സിന്‍ എടുത്തുങ്കിലും ചെറിയ മുറിവായതിനാല്‍ ജയ്‌നി കൈയ്യിലെ മുറിവ് ആവഗണിച്ചു. വാക്‌സിനും എടുത്തിരുന്നില്ല.
ഒരു മാസത്തിനകം ജയ്‌നിയേയും മകളേയും ആക്രമിച്ച വളര്‍ത്തുനായ ചത്തു. മൂന്ന് ദിവസം മുമ്പ് ക്ഷീണവും മറ്റ് ശാരീരിക പ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി്. പിറ്റേ ദിവസം അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതോടെ ഡോക്ടര്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡപ്രകാരം സംസ്‌കാരം നടന്നു. വീട്ടമ്മയുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് ജാഗ്രതപുലര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here