ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് പൂജ നടത്താമോ; ശ്രീരാമഭക്തര്‍ അംഗീകരിക്കുമോ; ചോദ്യങ്ങളുമായി സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ്‍ പ്രതിഷ്ഠാ പൂജ നടത്തുന്നതിനെതിരെ ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി. തന്റെ ഭാര്യ സീതയെ സംരക്ഷിക്കാന്‍ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ആളാണ് ശ്രീരാമന്‍.എന്നാല്‍ ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദി. ഇങ്ങനെയുള്ള ഒരാള്‍ പൂജ ചെയ്യുന്നത് ശ്രീരാമഭക്തന്മാര്‍ എങ്ങനെ അനുവദിക്കുമെന്ന് സ്വാമി സമൂഹ മാധ്യമായ എക്‌സി( ട്വിറ്റര്‍)ലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നു. ‘അയോധ്യയിലെ രാംലല്ല മൂര്‍ത്തിയുടെ പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും’. സ്വാമിയുടെ ഈ ചോദ്യം സംഘ പരിവാര്‍ വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. 2024 ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.
ഗുജറാത്തില്‍ നിയമസഭയിലേക്ക് മത്സരിച്ച ഒരു ഘട്ടത്തിലും മോദി വിവാഹതിനാണെന്ന കാര്യം നാമനിര്‍ദ്ദേശ പട്ടികയില്‍ വെളിപ്പെടുത്തിയിരുന്നില്ല. 2014ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ മോദി തന്റെ വിവാഹത്തെക്കുറിച്ച് നാമനിര്‍ദേശ പത്രികയില്‍ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയത്. കൗമാരക്കാരനായ മോദിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും പ്രധാനമന്ത്രി മോദിയുടെ സഹോദരന്‍ സോം ഭായി 2014ല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 1968 ലായിരുന്നു നരേന്ദ്ര മോദിയുടെ വിവാഹം നടന്നത്.
പതിനെട്ടാമത്തെ വയസ്സില്‍ നരേന്ദ്രമോദി ഭാര്യയെ പിരിഞ്ഞു. സന്യാസ ജീവിതം നയിക്കുന്നതിനായി ഹിമാലയത്തിലേക്ക് യാത്രയായി. കുറച്ചുനാള്‍ മോദിയുടെ വീട്ടില്‍ തങ്ങിയ യശോധ ബെന്‍, പഠനം തുടരുന്നതിന് തീരുമാനിച്ചു. 1972 ല്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായതിനെ തുടര്‍ന്ന് അധ്യാപികയായി ജോലിക്ക് ചേര്‍ന്നു. 1990 വരെ അവര്‍ അധ്യാപക വൃത്തിയില്‍ തുടര്‍ന്നു.
2007 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്താണ് യശോധ ബെന്നുമായുള്ള നരേന്ദ്ര മോദിയുടെ വിവാഹത്തെക്കുറിച്ച് ആദ്യമായി ചര്‍ച്ച തുടങ്ങിയത്. സ്വാമി അവധൂത് രാമായണി എന്ന വ്യക്തിയാണ് മോദിയുടെ വിവാഹത്തിന്റെ കഥ ആദ്യമായി ലോകത്തോട് വിളിച്ചു പറയുന്നത്. അന്നത് ആരും കാര്യമായി എടുത്തില്ല. തന്നെയുമല്ല, സ്വാമി രാമായണിക്ക് വിവാഹം സംബന്ധിച്ച തെളിവുകളൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല. സംഘ പരിവാര്‍ സംഘടനകളും നേതാക്കളും രാമായണിക്കെതിരെ ശക്തമായി രംഗത്തു വന്നു. 2007 ഡിസംബര്‍ ഏഴിന് അവധൂത് രാമായണി ശശോധ ബെന്നിന്റെ വീട്, ജോലി ചെയ്യുന്ന സ്‌ക്കൂള്‍ എന്നിവയുടെ വിശദ വിവരങ്ങളും വീഡിയോയും പുറത്തുവിട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here