യൂട്യൂബ് വരുമാനം ക്രിസ്റ്റ്യാനോ എന്ത് ചെയ്യും; രണ്ട് ദിവസം കൊണ്ട് കിട്ടിയത്…

യൂട്യൂബ് ചാനലിൽ 3 കോടി (30 മില്യൺ) സബ്സ്ക്രൈബേഴ്സിനെ പിന്നിട്ട് പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ തുടങ്ങി 48 മണിക്കൂറിനകമാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ 22 മിനിട്ടിൽ 1 ലക്ഷം വരിക്കാരെ മറികടന്ന താരം ഒന്നര മണിക്കൂറിനിടയിൽ വരിക്കാരുടെ എണ്ണം 1 ബില്യൺ (10 ലക്ഷം‌) ആക്കി. അര ദിവസം കൊണ്ട് 1 കോടിയും ‌24 മണിക്കൂർ കൊണ്ട് 2 കോടി സബ്സ്ക്രൈബേഴ്സിനെയും സ്വന്തമാക്കാൻ താരത്തിനായി.

യൂട്യൂബിലെ സകല റെക്കോർഡുകളും സിആർ7ന് മുന്നിൽ വഴിമാറുമ്പോൾ എത്ര രൂപയാണ് ഈ ദിവസങ്ങളിൽ താരത്തിന് ലഭിച്ചത് എന്ന സംശയം പലർക്കുമുണ്ട്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലിൽ 19 വിഡിയോകൾ ഇതിനകം പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം കൂടി 100 മില്യൺ ( 10 കോടി)വ്യൂവ്സാണ് ലഭിച്ചിരിക്കുന്നത്. യൂ ട്യൂബ് വീഡിയോ വഴിയുള്ള വരുമാനത്തെ സംബന്ധിച്ചുള്ള Thinkific ൻ്റെ ഗവേഷണപ്രകാരം 120000 ഡോളറിനും (ഒരു കോടി രൂപ) 600000 (5 കോടി) രൂപയ്ക്കും ഇടയിൽ ലഭിക്കാനാണ് സാധ്യത. താരത്തിൻ്റെ പര്യസ്യ വരുമാനം, സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന പണം എന്നിവയെക്കാള്‍ നിസാര തുകയാണിത്. 1400 കോടിയോളം രൂപയാണ് ക്രിസ്റ്റ്യാനോയുടെ വാർഷിക വരുമാനം. ചാനലിൽ നിന്നും ലഭിച്ച തുക താരം എന്തിന് വിനിയോഗിക്കും എന്നത് വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം; യൂട്യൂബ് ചാനലില്‍ ഫുട്‌ബാള്‍ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തിൽ ഒരു കോടി (10 മില്യൺ) സബ്‌സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയ മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡും ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം മറികടന്നിരുന്നു. 10 മില്യണിലേക്ക് എത്താൻ 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡ് വെറും പത്ത് മണിക്കൂർ കൊണ്ടാണ് താരം പഴങ്കഥയാക്കിയത്.

റെക്കോർഡുകളെല്ലാം തകർത്ത് താരം മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം സ്വന്തമാക്കാനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 311 മില്യൺ സബ്സ്ക്രൈബേഴ്സുള്ള മിസ്റ്റർ ബീസ്റ്റാണ് ഒന്നാമത്. രണ്ടാമതുള്ള ടി സീരീസിനെ 272 മില്യൺ ആളുകൾ പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ പേരാണ് താരത്തെ പിന്തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top