അബോർഷൻ ടാബ്ലറ്റുകൾ സുരക്ഷിതമോ? ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
എംടിപി ആക്ടിന്‌റെ പുതിയ ഭേദഗതി പ്രകാരം 24 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രം നിയമവിധേയമാണ്. ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ നടത്തുന്ന ഗര്‍ഭഛിദ്രം പിന്നീടുള്ള മാസങ്ങളെ അപേക്ഷിച്ച് അപകസാധ്യത കുറവാണ്.
ജനിക്കാന്‍ പോകുന്ന കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍, അമ്മയുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിന് കടുത്ത സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ ഗര്‍ഭഛിദ്രം സാധ്യമാണ്. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വീഴ്ച കാരണം ഗര്‍ഭിണിയാകുകയാണെങ്കിലും ഗര്‍ഭഛിദ്രം നടത്താവുന്നതാണ്. ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിക്കുന്ന സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്താം.
ഗര്‍ഭഛിദ്രത്തിന് പല മാര്‍ഗങ്ങളുണ്ട്. മെഡിക്കല്‍ മാര്‍ഗങ്ങളും സര്‍ജിക്കല്‍ മാര്‍ഗങ്ങളും എന്നിങ്ങനെ ഇതിനെ രണ്ടായി തരം തിരിക്കാം. കുഞ്ഞിന് എത്രയാഴ്ച വളര്‍ച്ചയുണ്ട്, ഗര്‍ഭിണിയായ സ്ത്രീയുടെ ശാരീരികാവസ്ഥ എന്നിവ കണക്കിലെടുത്താണ് ഏത് മാര്‍ഗത്തിലൂടെ അബോര്‍ഷന്‍ നടത്താം എന്ന് തീരുമാനിക്കുന്നത്. അണുബാധ, രക്തസ്രാവം തുടങ്ങിയ അപകടസാധ്യതകളും ഗര്‍ഭഛിദ്രത്തിനുണ്ട്. ഭാവിയിലെ വന്ധ്യത, അടിവയറ്റിലെ നിരന്തരമായ വേദന എന്നിവയ്ക്കും സാധ്യതയുണ്ട്. ജീവഹാനിവരെ സംഭവിക്കാവുന്ന സാഹചര്യങ്ങളുണ്ട്.
ഗര്‍ഭഛിദ്രം ആവശ്യമാണെന്ന സാഹചര്യത്തില്‍ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കണ്ട് ശാരീരിക പരിശോധനകള്‍ നടത്തുക. പരിശോധനകള്‍ക്ക് ശേഷം ഉചിതമായ മാര്‍ഗം ഡോക്ടര്‍ നിര്‍ദ്ദേശിക്കും. തുടര്‍ന്ന് കൗണ്‍സിലിങ് ഉണ്ടായിരിക്കും. ഗര്‍ഭഛിദ്രത്തിന് നിങ്ങളുടെ സമ്മതപത്രം ആവശ്യമാണ്. ഭൂരിഭാഗം സ്ത്രീകളിലും മരുന്ന് കഴിക്കുന്നതിലൂടെ ഇത് ഗര്‍ഭം പൂര്‍ണമായും ഇല്ലാതാകും. 5-7 ശതമാനം പേരില്‍ മാത്രം ഇത് പൂര്‍ണമായും പോകാറില്ല. അത്തരക്കാര്‍ക്ക് വീണ്ടും മരുന്ന് വയ്ക്കുകയോ ഡി ആന്‍ഡ് സി ചെയ്യുകയോ വേണ്ടി വന്നേക്കാം. ഗര്‍ഭഛിദ്രത്തിന് ശേഷവും കൗണ്‍സിലിങ് നല്‍കാറുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here