മസില്‍ വളര്‍ത്താന്‍ ജിമ്മില്‍ പോയാല്‍ പോരാ, ഭക്ഷണവും ശ്രദ്ധിക്കണം

മസിലുകളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും വേണ്ടി ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവരാണ് നമ്മളില്‍ വലിയ വിഭാഗം പേരും. എന്നാല്‍ ഇത് തുടങ്ങേണ്ടത് ജിമ്മില്‍ നിന്നല്ല, നിങ്ങളുടെ വീട്ടിലെ തീന്‍മേശയില്‍ നിന്നാണ്. പ്രോട്ടീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യപടി.
മസിലുകളുടെ വളര്‍ച്ചക്ക് പ്രോട്ടീന്‍ അത്യന്താപേക്ഷികമാണ്. മസിലുകളെ പുനര്‍നിര്‍മ്മിക്കാനും ശക്തിപ്പെടുത്താനും ശരീരത്തിന് മതിയായ അളവില്‍ പ്രോട്ടീന്‍ ലഭിക്കണം.
ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, മറ്റ് തന്മാത്രകള്‍ എന്നിവയുടെ സമന്വയത്തിലും പ്രോട്ടീന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മസിലുകളുടെ വളര്‍ച്ചയ്ക്കായി ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് എങ്ങനെയെന്ന് നോക്കാം.
ചിക്കന്‍, ടര്‍ക്കി, മത്സ്യം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു, നട്‌സ് തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക. പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക.
മിതമായ അളവില്‍ പ്രോട്ടീന്‍ നല്‍കുന്ന നാല് പഴങ്ങള്‍:
പേരക്ക
ഒരു കപ്പില്‍ ഏകദേശം 2.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഉഷ്ണമേഖലാ പഴവര്‍ഗമാണ് പേരക്ക. ഇതൊരു ലഘുഭക്ഷണമായി ഉപയോഗിക്കാം. ഫ്രൂട്ട് സലാഡുകളിലോ സ്മൂത്തികളിലോ ചേര്‍ത്ത് ഉപയോഗിക്കാം.
അവക്കാഡോ
ഒരു കപ്പ് അവക്കാഡോയില്‍ ഏകദേശം 4 ഗ്രാം പ്രോട്ടീന്‍ (ഏകദേശം 150 ഗ്രാം) അടങ്ങിയിരിക്കുന്നു. സലാഡുകളില്‍ അവക്കാഡോകള്‍ ചേര്‍ത്ത് കഴിക്കാം. അല്ലെങ്കില്‍ ക്രീം ഡിപ്പുകളിലോ സ്മൂത്തികളിലോ കലര്‍ത്തിക്കൊണ്ടോ അവക്കാഡോകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ബ്ലാക്ക്‌ബെറി
ബ്ലാക്ക്ബെറി ഒരു കപ്പ് ഏകദേശം 2 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു (ഏകദേശം 144 ഗ്രാം). തൈരിലോ ഓട്സ് മീലിനൊപ്പമോ പാന്‍കേക്കുകള്‍ക്കോ മധുരപലഹാരങ്ങള്‍ക്കോ ടോപ്പിംഗുകളായോ ഉപയോഗിച്ചുകൊണ്ട് ഭക്ഷണത്തില്‍ ബ്ലാക്ക്ബെറി ഉള്‍പ്പെടുത്താം.
ആപ്രിക്കോട്ട്
ആപ്രിക്കോട്ട് ഒരു കപ്പില്‍ ഏകദേശം 2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് (ഏകദേശം 165 ഗ്രാം). ആപ്രിക്കോട്ട് ഒരു ലഘുഭക്ഷണമായി ആസ്വദിക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here