സുരേശേട്ടനും സുമലതയും വീണ്ടുമെത്തുന്നു; ‘ഹൃദയഹാരിയായ പ്രണയകഥ’ മെയ് 16ന് റിലീസ്; തരംഗമായി സുഷിന്‍ പാടിയ ‘പ്രേമലോല’

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഹിറ്റ് പ്രണയ ജോഡികളായിരുന്നു സുരേശേട്ടനും സുമലതയും. സുരേശന്‍ ആയി രാജേഷ് മാധവനും സുമലതയായി ചിത്രയുമാണ് എത്തിയത്. ഇപ്പോഴിതാ ഇരുവരും മുഖ്യ കഥാപാത്രങ്ങളാകുന്ന ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രവുമായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എത്തുന്നു. ചിത്രത്തിലെ സുഷിന്‍ ശ്യാം പാടിയ ‘പ്രേമലോല’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഡാര്‍വിന്‍ വിന്‍സന്‌റ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സുരേശന്റെയും സുമലതയുടെയും പ്രണയം മൂന്ന് കാലഘട്ടത്തിലായി കാണിക്കുന്നതാണ് ഗാനം. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറ് ദിവസത്തിന് മുകളില്‍ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്ന ചിത്രമാണ് ഹൃദയഹാരിയായ പ്രണയകഥ. മെയ് 16ന് ചിത്രം തിയറ്ററുകളില്‍ എത്തും.

അജഗജാന്തരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ സില്‍വര്‍ ബെ സ്റ്റുഡിയോസും സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിര്‍മ്മാണം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ്.കെ, വിവേക് ഹര്‍ഷന്‍ തുടങ്ങിയവര്‍ സഹനിര്‍മാതാക്കളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top