അധ്യാപകൻ്റെ നഗ്നതാ പ്രദർശനം ബസില്‍; കോഴിക്കോട്‌ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്‌: കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ ഹയർസെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ. കിനാലൂർ കുറുമ്പൊയിൽ ഷാനവാസിനെ (48)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.

പൂവമ്പായി എഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. കൂടാതെ ഹജ്ജ് ട്രെയിനർ, സമസ്ത മഹല്ല് ഫെഡറേഷൻ ട്രെയിനർ, വഖഫ് ബോർഡ് മോട്ടിവേഷൻ ക്ലാസ് ട്രെയിനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നയാളാണ് പ്രതി. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിക്കെതിരെ പോസ്കോ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് താമരശേരി പോലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിൽ താമരശേരിയിൽ വെച്ചാണ് സഹയാത്രികയ്ക്ക് നേരെ ഷാനവാസ് നഗ്നതാപ്രദർശനം നടത്തിയത്. തുടർന്ന് യാത്രക്കാർ ഇടപെട്ട് ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top