ഭാരത്‌ ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം; 66 ദിനങ്ങള്‍, ലക്ഷ്യം 100 ലോക്സഭാ മണ്ഡലങ്ങള്‍

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം. മണിപ്പൂരിലെ സ്വകാര്യ മൈതാനത്തുവെച്ച് യാത്ര ആരംഭിക്കും. രാവിലെ പതിനൊന്നോടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ ഉള്‍പെടെ മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഉച്ചക്ക് രണ്ടരയ്ക്ക് പരിപാടി ഫ്ലാഗ് ഓഫ്‌ ചെയ്യും. ഇന്ത്യയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ 66 ദിവസം നീളുന്ന യാത്ര, 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും. മാര്‍ച്ച്‌ 20 അല്ലെങ്കില്‍ 21ന് മുംബൈയില്‍ സമാപിക്കും.

ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ യാത്ര ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന ഉപാധികൾ വെച്ചതോടെയാണ് വേദി തൗബാലിലെ സ്വകാര്യ മൈതാനത്തേക്ക് മാറ്റിയത്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്ര ചരിത്രമായതിനു പിന്നാലെയാണ് ഭാരത്‌ ന്യായ് യാത്ര ആരംഭിക്കുന്നത്. 2022 സെപ്റ്റംബര്‍ 7ന് ആരംഭിച്ച യാത്ര 136 ദിനങ്ങള്‍ താണ്ടി 2023 ജനുവരി 30ന് ശ്രീനഗറില്‍ കലാശിച്ചു. 4080 കിലോമീറ്റര്‍ നടന്ന് നീങ്ങിയപ്പോള്‍ 125 പേര്‍ മുഴുവന്‍ സമയ സഹയാത്രികരായി. 13 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികള്‍ പലയിടങ്ങളിലായി യാത്രയില്‍ പങ്കെടുത്തു. ആദ്യ യാത്ര കാല്‍നടയായിരുന്നെങ്കില്‍ ഭാരത്‌ ന്യായ് യാത്ര, ബസ്സില്‍ ഇരുന്നും, ചില സ്ഥലങ്ങളില്‍ നടന്നും, പല വാഹനങ്ങളില്‍ സഞ്ചരിച്ചുമായിരിക്കും പൂര്‍ത്തിയാക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top