കെവി തോമസ് പിണറായിക്ക് അത്രമേല്‍ പ്രിയപ്പെട്ടവന്‍; യാത്രബത്തയില്‍ ആറ് ലക്ഷത്തിന്റെ വര്‍ദ്ധന; ആശാവര്‍ക്കര്‍മാര്‍ സമരം തുടരട്ടെ

ഹോണറേറിയത്തില്‍ നാമമാത്രമായ വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അവഹേളിക്കുന്ന സര്‍ക്കാര്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത് പ്രത്യേക കരുതല്‍. ഇന്നലെ പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ വീതം ശമ്പള വര്‍ദ്ധന കൊടുത്ത സര്‍ക്കാര്‍, ഇന്ന് കരുതല്‍ നല്‍കിയത് കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെവി തോമസിനാണ്.
കെവി തോമസിന്റെ യാത്ര ബത്തയില്‍ ഇരട്ടിയിലധികം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. പ്രതിവര്‍ഷ തുക 5 ലക്ഷത്തില്‍ നിന്നും 11.31 ലക്ഷമായി ഉയര്‍ത്താന്‍ മുഖ്യമന്ത്രി ഭരിക്കുന്ന പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി. കെവി തോമസ് നടത്തുന്ന യാത്രകള്‍ക്ക് അഞ്ച് ലക്ഷം തികയില്ല എന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണ് ശുപാര്‍ശ എന്നാണ് പുറത്തു വരുന്ന വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here