ഇന്ത്യയുടെ വളർച്ചാ നിരക്കിൽ വൻ ഇടിവ്; രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം ജിഡിപി
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ മുൻവർഷത്തെക്കാൾ വൻ ഇടിവ്. കഴിഞ്ഞ ജൂലൈ – സെപ്റ്റംബർ പാദത്തിൽ 8.1 ആയിരുന്ന വളർച്ച നിരക്ക് ഈ വർഷം 5.4 ശതമാനമായി കുറഞ്ഞു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഉദ്പാദന മേഖലയിലെ മോശം പ്രകടനത്തെയാണ് 2.7 ശതമാനത്തിൻ്റെ കുറവ് സൂചിപ്പിക്കുന്നത്. ഉദ്പാദനം, ഉപഭോഗം, ഖനനം എന്നിവയിലെ വളർച്ചാ നിരക്ക് ഇടിഞ്ഞതാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. 6.2 ശതമാനം മുതൽ 6.9 ശതമാനം വരെ വളർച്ച പ്രതീക്ഷിച്ച വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകൾക്കും താഴെയാണ് പുറത്തുവന്ന കണക്കുകൾ.
വളർച്ചാ നിരക്കിൽ കുറവ് ഉണ്ടായിരുന്നിട്ടും 4.6 ശതമാനം ജിഡിപി വളർച്ച റിപ്പോർട്ട് ചെയ്ത ചൈനയെ പിന്തള്ളി ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണ്. യുഎസ് 2.8 ശതമാനവും യുകെ 0.1 ശതമാനവുമാണ് ജൂലൈ – സെപ്റ്റംബർ മാസത്തിൽ ജിഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് ഇക്കാലയളവിൽ ജപ്പാൻ ശതമാനം വളർച്ചയും നേടി.
കഴിഞ്ഞ പാദത്തിൽ 6.7 ശതമാനം വളർച്ചയാണ് ഉണ്ടായിരുന്നത്. പോയസാമ്പത്തിക വർഷം രേഖപ്പെടുത്തിയ വളർച്ച നിലനിർത്താനുമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) കണക്കുകൾ പ്രകാരം കാർഷിക മേഖലയുടെ ജിവിഎ (മൊത്തം മൂല്യവർദ്ധിതം) കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 1.7 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കൂടിയിരുന്നു. 14.3 ശതമാനമായിരുന്നു ആകെ നിരക്ക്. ഇത് ഈ സാമ്പത്തിക വർഷം 2.2 ശതമാനം ഇടിഞ്ഞ് 12.1 ശതമാനമായതും തിരിച്ചടിയായി.ഈ വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ ചൈനയുടെ ആഭ്യന്തര ഉൽപാദന ( ജിഡിപി) വളർച്ച 4.6 ശതമാനമായതിനാൽ മാത്രമാണ് ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടർന്നത്.
ഈ സാമ്പത്തിക വർഷം എല്ലാ മേഖലയിലും വളർച്ചയിൽ ഇടിവ് രേഖപ്പെടുത്തി. ഉൽപ്പാദനത്തിൻ്റെ ജിവിഎ (Gross Value Added) കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ 14.3 ശതമാനത്തിൽ നിന്ന് വെറും 2.2 ശതമാനമായി കുറഞ്ഞു. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് സേവനങ്ങൾ എന്നിവയുടെ വളർച്ചാ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 10.4 ശതമാനം ആയിരുന്നത് ഈ വർഷം വെറും 3.3 ശതമാനമായി കുറഞ്ഞു. മൈനിംഗ്, ക്വാറി മേഖല മാത്രമാണ് ഇത്തവണ നെഗറ്റീവ് ജിവിഎ നിരക്ക് രേഖപ്പെടുത്തിയത്. 11.1 ശതമാനം വളർന്നത് -0.1 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അതേസമയം കൃഷി, കന്നുകാലി, വനം, മത്സ്യബന്ധനം മേഖലകൾ നല്ല സൂചനകൾ കാണിച്ചു. ഇവയുടെ വളർച്ചാ നിരക്ക് ഇത്തവണ 3.5 ശതമാനത്തിലെത്തി ഇരട്ടിയായി. കഴിഞ്ഞ വർഷം വെറും 1.7 ശതമാനം ആയിരുന്നു നിരക്ക്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here