ഐസ്ക്രീമില്‍ വിരല്‍ കണ്ടെത്തിയ കേസില്‍ ഫാക്ടറി പൂട്ടിച്ച് പോലീസ്; നടപടി യമ്മോ ഐസ്ക്രീം നിര്‍മ്മിച്ച ഫോർച്യൂൺ ഡയറിയിലെ പരിശോധനക്ക് പിന്നാലെ

ഐസ്ക്രീമിനൊപ്പം വിരല്‍ കണ്ടെത്തിയതിനെ തുടർന്ന് ഐസ്ക്രീം ഉല്പാദിപ്പിക്കുന്ന ഫോർച്യൂൺ ഡയറിയുടെ ഫാക്ടറി അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവായി. മുംബൈയിൽ താമസിക്കുന്ന 26 കാരനായ ബ്രൻഡൻ ഫെറാറോ എന്ന ഡോക്ടർ വാങ്ങിയ യമ്മോ ഐസ്ക്രീമിന്‍റെ ബട്ടർ സ്കോച്ചിലാണ് മനുഷ്യവിരല്‍ കണ്ടെത്തിയത്. അദ്ദേഹം ഉടന്‍ മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.
യമ്മോ ഐസ്ക്രീമിന്‍റെ നിർമ്മാതാക്കളായ വാക്കോ ക്യൂ എസ് ആർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി ഐസ്ക്രീം നിർമ്മിക്കുന്നത് പുണെ ആസ്ഥാനമായ ഫോർച്യൂൺ ഡയറിയാണ്. അവരുടെ ഇന്ദ്രാപൂർ ഫാക്ടറിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഫോർച്യൂണിന്‍റെ ഫാക്ടറിയിൽ മുംബൈ പോലീസ് പരിശോധന നടത്തിയിരുന്നു.
കോണ്‍ ഐസ്ക്രീമില്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തിയെന്ന വാർത്ത ഞെട്ടൽ ഉളവാക്കിയിരുന്നു. ഓൺലൈൻ ഡെലിവറി ആപ്പായ സെപ്‌റ്റോ വഴിയാണ് മുംബൈ മലാഡിലെ ഡോക്ടറുടെ കുടുംബം ഐസ്ക്രീം ഓർഡർ ചെയ്തത്. ഡോക്ടർ ഇത് കഴിക്കുമ്പോൾ കട്ടിയുള്ള എന്തോ വസ്തുവിൽ കടിച്ചെന്ന് തോന്നി. വിരല്‍ കണ്ടതോടെയാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരൽ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here