മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തലപ്പത്തേക്കോ?ചന്ദ്രചൂഡിന്റെ പ്രതികരണം ഇങ്ങനെ

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്തേക്കെന്ന് അഭ്യൂഹം. വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി അദ്ദേഹം തന്നെ രംഗത്തെത്തി.
പ്രചരിക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നാണ് ചന്ദ്രചൂഢ് പറഞ്ഞത്. ഇതേക്കുറിച്ച് തന്നോട് ആരും സംസാരിച്ചിട്ടില്ല. വിരമിച്ച ശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം നിയമനം നടന്നിട്ടില്ല. നിയമനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന ഉന്നതതല സമിതി ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here