ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ കേസെടുത്ത് മനുഷ്യവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും.ടണ്‍ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ റയില്‍വേയും നഗരസഭയും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ പ്രത്യേകം പരിശോധിക്കേണ്ടതാണെന്നും മനുഷ്യവകാശ കമ്മീഷന്‍ അറിയിച്ചു. രക്ഷാദൗത്യം നടത്താന്‍ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിക്കാണ് തോട് വ്യത്തിയാക്കാന്‍ റയില്‍വേ ഏര്‍പ്പാടാക്കിയ തൊഴിലാളിയായ ജോയിയെ കാണാതായത്. 26 മണിക്കൂറായി ജോയിക്കായി തിരച്ചില്‍ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here