റോഡുകളിലെ ജാഥകള്‍ നിയന്ത്രിക്കണം; യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം നഗരത്തിലെ അതിപ്രധാന റോഡുകളിലെ ആഘോഷ പരിപാടികളും ജാഥകളും നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം ജാഥകള്‍ വാഹനയാത്രക്കാരെ വലയ്ക്കുകയാണ്. മണിക്കൂറുകളോളം റോഡില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടാക്കുന്നുണ്ട്. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ കെ ബൈജൂനാഥ് ഉത്തരവിട്ടു.

2023 ജൂണ്‍ 23ന് അന്തര്‍ദേശീയ ഒളിമ്പിക് ദിനത്തില്‍ നടന്ന കൂട്ടയോട്ടം കാരണം കവടിയാര്‍ വെള്ളയമ്പലം റോഡിലുണ്ടായ ഗതാഗത തടസ്സത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കവടിയാര്‍ സ്വദേശി അനില്‍കുമാര്‍ പണ്ടാലയാണ് പരാതി നല്‍കിയത്. കൂട്ടയോട്ടത്തെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു. എന്നാല്‍ ഗതാഗത തടസത്തെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാറുണ്ടെന്നും ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഗതാഗത തടസം കാരണം ട്രെയിന്‍ കിട്ടാതാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top