വന്യജീവി പ്രശ്നത്തില്‍ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍; മനുഷ്യരേക്കാള്‍ വന്യജീവികള്‍ക്ക് പ്രാധാന്യം നല്‍കുന്നു; കുടിയേറ്റക്കാരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കണം

മാനന്തവാടി: മനുഷ്യനേക്കാള്‍ വന്യജീവികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയമുണ്ടാക്കുന്ന ചില നിലപാടുകള്‍ ഉണ്ടാകുന്നുവെന്ന് വിമര്‍ശനമുതിര്‍ത്ത് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഓശാന ഞായറിനോടനുബന്ധിച്ചു വയനാട്ടിലെ നടവയല്‍ ഹോളിക്രോസ് പള്ളിയില്‍ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

നാടുവിട്ട് കാട്ടിലേക്ക് കയറിയവരാണ്. കുടിയേറ്റക്കാര്‍ കള്ളന്മാരല്ല. വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവര്‍ക്കായി വിശുദ്ധവാരത്തില്‍ സഭ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ നാടിനെ പൊന്ന് വിളയിക്കുന്ന മനോഹരമായ പറുദീസയാക്കി മാറ്റുന്നവരാണ് അവര്‍. കുടിയേറ്റക്കാര്‍ നാടിന് നല്‍കുന്ന സംഭാവനകള്‍ എത്ര വലുതാണെന്നോര്‍ക്കണം. അവര്‍ വന്യജീവിശല്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരങ്ങള്‍ വേണം. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ട്. അവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top