ഭാര്യയെ വനത്തില്‍ എത്തിച്ച് കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു; ഭര്‍ത്താവിന്റെ ക്രൂരത തിരുവനന്തപുരം മൈലമൂട് സ്വദേശിനിക്കെതിരെ

തിരുവനന്തപുരം : ഭാര്യയെ വനത്തില്‍ എത്തിച്ച് ചുറ്റിക കൊണ്ട് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. പാലോട് കരുമണ്‍കോട് വനമേഖലയില്‍ വച്ചാണ് യുവതിയുടെ രണ്ട് കാല്‍മുട്ടുകളും ഭര്‍ത്താവ് ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചത്. മെലമൂട് സ്വദേശി ഷൈനിയാണ് ആക്രമണത്തിന് ഇരയായത്. ഗുരതുരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു

കാട്ടില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ കണ്ടെത്തിയത്. കാലിന് സാരമായി പരിക്കേറ്റ നിലയിലായിരുന്നു. ചുറ്റികകൊണ്ട് കാല്‍മുട്ടുകള്‍ തകര്‍ത്തശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്ന് ഷൈനിയെ ഭര്‍ത്താവ് സോജോ പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു.

അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കൈയില്‍ കരുതിയ ചുറ്റിക കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top