ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കയ്യും കാലും അറ്റുപോകുന്ന അവസ്ഥയിലായി; 20 ദിവസത്തെ ചികിത്സക്ക് ശേഷം ഗ്രീഷ്മ മരിച്ചു

തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ഭര്‍ത്താവിന്റെ ക്രൂര ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. ഗ്രീഷ്മയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29നാണ് ഗ്രീഷ്മയെ ഭര്‍ത്താവ് വാസന്‍ ആക്രമിച്ചത്. വെട്ടേറ്റ് കയ്യും കാലും അറ്റുപോകാവുന്ന അവസ്ഥയിലായിരുന്നു.
20 ദിവസമായി ശ്രീഷ്മ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു, എന്നാല്‍ രക്തത്തില്‍ അണുബാധ കൂടി ഉണ്ടായതോടെ ഇന്ന് പുലര്‍ച്ചെ നാലരയോടെ മരണം സംഭവിക്കുകയായിരുന്നു. മക്കളുടെ മുന്നില്‍ വച്ചായിരുന്നു ഗ്രീഷ്മയെ ഭര്‍ത്താവ് ആക്രമിച്ചത്. നാല് മക്കളാണ് ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നത്.
ആക്രമണത്തിന് പിന്നാലെ തന്നെ വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here