ഭാര്യയെ ബാങ്കില്‍ കയറി വെട്ടി; ഭര്‍ത്താവിനെ പിടികൂടി കെട്ടിയിട്ട് നാട്ടുകാര്‍

കാസര്‍കോട് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. കാഞ്ഞിരങ്ങാടിനു സമീപം പൂവത്താണ് ബാങ്കിലെ കാഷ്യറായ ആലക്കോട് അരങ്ങം സ്വദേശി അനുപമയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബാങ്കിലെത്തിയാണ് ഭര്‍ത്താവ് അനുരൂപിന്റെ കൊലപാതക ശ്രമം. അനുപമയുടെ തലയിലും ദേഹത്തും വെട്ടേറ്റു

വാകുന്നേരം 3.45ന് ബാങ്കിലെത്തിയ അനുരൂപ് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഭാര്യയെ ബാങ്കിന് പുറത്തേക്ക് വിളിക്കുകയായിരുന്നു. പുറത്തേക്ക് എത്തിയ ഉടന്‍ കൈയില്‍ കരുതിയ വാക്കത്തിയെടുത്ത് വെട്ടി. വെട്ടേറ്റ അനുപമ ബാങ്കിലേക്ക് ഓടിക്കയറി. അനുരൂപ് പിന്നാലെ എത്തി വീണ്ടും വെട്ടുകയായിരുന്നു. നിലവിളി കേട്ട് എത്തിയവരാണ് അനരൂപിനെ പിടികൂടിയത്. അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടിരുന്ന അനുരൂപിനെ പോലീസെത്തി അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top