ഭാര്യയെ വെട്ടിയശേഷം കാട്ടിലേക്ക് രക്ഷപ്പെട്ടു; പ്രതിയെ പൊക്കി പോലീസ്

കൊല്ലം തെന്മലയില്‍ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. മാമ്പഴത്തറ സ്വദേശിയായ രമേശനാണ് തെന്മല പോലീസിന്റെ പിടിയിലായത്. ഭാര്യ ശ്രീകലയെ വെട്ടിയ ശേഷം വനത്തിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വനത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പരുക്കേറ്റ ശ്രീകല പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്.

തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ പിന്നില്‍ക്കൂടി എത്തിയാണ് രമേശന്‍ ശ്രീകലയെ വെട്ടിയത്. കഴുത്തിന് വെട്ടിയപ്പോള്‍ ഒഴിഞ്ഞുമാറിയതിനാല്‍ മുതുകിലാണ് വെട്ടേറ്റത്. സമീപമുണ്ടായിരുന്നവര്‍ അലറി വിളിച്ചപ്പോള്‍ ഇയാള്‍ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മുന്‍പും ശ്രീകലയെ രമേശന്‍ വെട്ടിയിട്ടുണ്ട്.

ശ്രീകല രമേശന്റെ രണ്ടാം ഭാര്യയാണെന്ന് തെന്മല പോലീസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള വഴക്ക് പതിവാണ്. പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്തെന്നും പോലീസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top