ഭാര്യ വേറെ ഒരു യുവാവിന് ഒപ്പം താമസം; നടുറോഡില്‍ മുന്‍ ഭര്‍ത്താവിന്റെ പ്രതികാരം

തൃശൂര്‍ പുതുക്കാട് യുവതിക്ക് നടുറോഡില്‍ കുത്തേറ്റു. പൊറ്റക്കാട് സ്വദേശിയായ ബിബിത(28)യ്ക്കാണ് കുത്തേറ്റത്. മുന്‍ ഭര്‍ത്താവ് ലെസ്റ്റന്‍ ആണ് കുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് നിഗമനം.

പുതുക്കാടുള്ള ബാങ്കിലെ താല്‍കാലിക ജീവനക്കാരിയാണ് ബിബിത. പുതുക്കാട് ബസാര്‍ റോഡിലൂടെ നടന്നുവരുമ്പോഴാണ് യുവതിയെ ആക്രമിച്ചത്. ഒന്‍പതോളം കുത്തുകള്‍ ബിബിതയ്ക്ക് ഏറ്റിട്ടുണ്ട്. നാട്ടുകാര്‍ ബിബിതയെ ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് വര്‍ഷമായി മുന്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് യുവതി. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരാളുടെ കൂടെയാണ് ഇപ്പോള്‍ താമസം. ആക്രമണത്തിന് ശേഷം യുവാവ് പോലീസില്‍ എത്തി കീഴടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top