നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; സ്ത്രീധനം ചോദിച്ചാണ് മര്‍ദനമെന്ന് യുവതി

കൊല്ലം കുണ്ടറയില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി നവവധു. വിവാഹം കഴിഞ്ഞ് അഞ്ചാം നാളില്‍ തന്നെ സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ ഭര്‍ത്താവ് മര്‍ദിച്ചു എന്നാണ് യുവതിയുടെ പരാതി.

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നവംബര്‍ 25ന് ആയിരുന്നു വിവാഹം. ഇരുവരും കുണ്ടറ സ്വദേശികളാണ്. ഭര്‍ത്താവ് നിതിന്‍ ശരീരമാസകലം അടിച്ചു. കഴുത്തുഞെരിച്ചു. ആശുപത്രിയില്‍ വച്ച് സഹോദരനെയും ഭര്‍ത്താവ് മര്‍ദിച്ചു. യുവതി പറയുന്നു.

കുണ്ടറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ പോലീസ് നിസാരവകുപ്പുകളാണ് ചേര്‍ത്തതെന്നും യുവതി ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ഭര്‍ത്താവിന്റെ കുടുംബം നിഷേധിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് ഇവര്‍ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top