സംഭാൽ പളളി സർവേക്കിടയിലെ പോലീസ് നടപടിയെ പിന്തുണച്ച ഭാര്യയെ ഉപേക്ഷിച്ചു; ഭർത്താവിനെതിരെ മുത്തലാഖ് പരാതിയുമായി യുവതി

സംഭാൽ ഷാഹി ജുമാ മസ്ജിദിൽ നടന്ന സർവേക്കിടയിലെ പോലീസ് നടപടി ശരിവച്ചതിന് ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തർപ്രദേശ് (യുപി) മൊറാദാബാദ് സ്വദേശിനിയായ നിദ ഭർത്താവ് ഇജാസുലിനെതിരെ പോലീസിൽ പരാതി നൽകി. ഒരു കാരണവുമില്ലാതെ മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹബന്ധം വേർപെടുത്തി എന്നാണ് പരാതിയിൽ പറയുന്നത്.

Also Read: ‘ഷാഹി ജുമാ മസ്ജിദിൽ തല്ക്കാലം സർവേ വേണ്ട’; തുടർ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി

സംഘർഷത്തിൻ്റെ വീഡിയോ ഇരുവരും മൊബൈൽ ഫോണിൽ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് നിദ പോലീസ് നടപടിയെ പിന്തുണച്ചത്. നാല് യുവാക്കളെ വെടിവച്ചു കൊന്നെന്ന് പറഞ്ഞിട്ടും ഭാര്യ നടപടിയെ അനുകൂലിക്കുന്ന നിലപാട് ആവർത്തിച്ചു. പ്രകോപിതനായ ഭർത്താവ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.

Also Read: പളളി സർവേക്കിടയിൽ മുസ്ലിം യുവാക്കളെ വെടിവച്ചു കൊന്നതാര് !! നിഗൂഢത നിറച്ച് ഷാഹി ജുമാ മസ്ജിദ് സംഘർഷം

2017ൽ സുപ്രീം കോടതി മുസ്ലിം സമുദായത്തിൽ നിലനിന്നിരുന്ന, മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തുന്ന സമ്പ്രദായം നിരോധിച്ചിരുന്നു. 2019 ൽ മുത്തലബ് നിരോധന നിയമവും കേന്ദ്ര സർക്കാർ പാസാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top