കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു; പ്രീതി പോലീസ് കസ്റ്റഡിയില്‍
October 13, 2024 11:16 PM

കൊച്ചിയില്‍ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്.
ജോസഫിന്റെ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ടാണു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിരിയാന്‍ വേണ്ടി വിവാഹമോചനത്തിനായി ഇവര്‍ കേസ് നല്‍കിയിട്ടുണ്ട്. താമസവും വെവ്വേറെ വീടുകളിലായാണ്.
കാറ്ററിങ് ജോലികളാണ് ജോസഫ് ചെയ്യുന്നത്. ഭാര്യ താമസിക്കുന്ന ഇടത്ത് വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. പോലീസ് എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here