ഭാര്യയുടെ കാമുകനെന്ന് സംശയം; യുവതിയുടെ പിന്നില്‍ നടന്നുവന്ന ബന്ധുവിനെ വെട്ടിക്കൊന്നു; സുഹൃത്തിന് ഗുരുതര പരുക്ക്; പ്രതി അജീഷ് ഒളിവില്‍
കോട്ടയം: ഭാര്യയ്ക്ക് പിന്നാലെ നടന്നുവന്ന യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വടവാതൂർ സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അജീഷ് ഒളിവിലാണ്.
അജീഷിന്റെ ഭാര്യ ബസിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ ഭാര്യയുടെ ബന്ധുവായ രഞ്ജിത്തും സുഹൃത്തും പിറകില്‍ നടന്നുവരുന്നുണ്ടായിരുന്നു. സംശയരോഗത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ഇവരെ ആക്രമിച്ചത്.
അജീഷ് ഭാര്യയെ സംശയിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഉപദ്രവം കാരണം അജീഷിന്റെ ഭാര്യ കുട്ടികളുമായി മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് ആക്രമണവും കൊലപാതകവും നടക്കുന്നത്. മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here